Breaking News

ബളാൽ പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് വനിത ലീഗ് കൺവെൻഷൻ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഇടത്തോടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ വനിത ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഖദീജ ഹമീദ് ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷീബ ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ്‌ എൽ കെ , സജീർ, ടി എം ബഷീർ, കരീം, എൽ കെ മൊയ്‌ദു, ആരിഫ് എടത്തോട് എന്നിവർ സംസാരിച്ചു. ദൈനബി കുഴിങ്ങാടിനെ വനിതാ ലീഗ് പ്രസിഡന്റ്‌ ആദരിച്ചു.ഒഴിവു വന്ന കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി നിലവിൽ വന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് കെ പി സ്വാഗതവും വനിതാ ലീഗ് സെക്രട്ടറി നസീറ നന്ദിയും പറഞ്ഞു.

No comments