വെള്ളരിക്കുണ്ട് ടൗണിലെത്തുന്നവർക്ക് കണ്ണിന് കാഴ്ചകളുടെ വസന്തം തീർത്ത് പൂത്ത് നിൽക്കുന്ന ബൊഗൈൻവില്ലകൾ
വെള്ളരിക്കുണ്ട് : എൽ സി സി എഡ്യൂക്കേഷൻ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ നട്ട് പരിപാലിക്കുന്ന നാൽപതോളം ഇനത്തിൽ പെട്ട ബൊഗൈൻവില്ലകൾ വിത്യസ്ത നിറങ്ങളിൽ പൂവിട്ടു നിൽക്കുന്നത് ടൗണിലെത്തുന്നവർക്ക് കണ്ണുകൾക്ക് കാഴ്ചകളുടെ വസന്തം തീർക്കുന്ന വേറിട്ട കാഴ്ചയായി. വെള്ളരിക്കുണ്ട് ട്രഷറി റോഡരികിലെ കരിമ്പനയിക്കൽ ബിൽഡിങ്ങിലെ രണ്ടാം നിലയിലെ കൈവരികളിലാണ് പൂച്ചട്ടികളിൽ വിത്യസ്ത നിറത്തിലുള്ള ബൊഗൈൻവില്ലകൾ വിദ്യാർഥികൾ നട്ടുപരിപാലിച്ചത് .
ബ്ലോക്ക് പഞ്ചായത്ത് അംഗംഷോബി ജോസഫ് നേതൃത്വം നൽകുന്ന ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുമായി ചേർന്ന് ഒരു വർഷം മുൻപ് എൽ സി സി ട്യൂഷൻ സെന്ററിൽ കുട്ടികളുടെ ഒരു നേച്ചർ ക്ലബ് രൂപീകരിക്കുകയും, ട്യൂഷൻ സെന്ററിനോട് ചേർന്നും റോഡരികിലും ഫലവൃക്ഷ തൈകളും, ബൊഗൈൻവില്ലകളും വെച്ച് പിടിപ്പിക്കുകയും ചെയ്തു. പ്ലസ് ടു വിദ്യാർത്ഥികളായ മനു തോമസ്, മരിയ സെബാസ്റ്റ്യൻ എന്നിവർ ചെടികൾ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നു. മൊബൈൽ ഫോണിന്റെയും മറ്റ് ലഹരിയുടെയും പിടിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഇങ്ങനെയുള്ള പദ്ധതികൾ ഉപകരിക്കുമെന്ന് സ്ഥാപനത്തിന്റെ ഓപ്പറേറ്റിംഗ് ഓഫീസറും അദ്ധ്യാപകനുമായ ജിബിൻ മാത്യു പറഞ്ഞു.
No comments