Breaking News

റബ്ബര്‍ തോട്ടത്തിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി കുടിയാന്മല പൊലീസ് കേസെടുത്തു


നടുവിൽ : കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുടിയാന്മല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

No comments