Breaking News

2022-23 അധ്യയന വർഷത്തേക്കുളള ജില്ലാതല കായിക താരങ്ങളുടെ സെലക്ഷൻ മാർച്ച് 14ന് രാവിലെ 8 മണി മുതൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും


കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ എന്നീ സ്‌കീമുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുളള ജില്ലാതല കായിക താരങ്ങളുടെ സെലക്ഷന്‍ മാര്‍ച്ച് 14ന് രാവിലെ 8 മണി മുതല്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. 2022-23 അധ്യയന വര്‍ഷത്തെ 7, 8 ക്ലാസ്സുകളിലേക്കും പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്. വോളിബോള്‍, ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലേക്കാണ് സെലക്ഷന്‍. പങ്കെടുക്കുന്ന കായിക താരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി ഫോം, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കായിക മികവ് തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ഹാജരാകണം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിലുളള ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-04994 255521.

No comments