Breaking News

ജന്മദിനത്തിൽ തൻ്റെ കൊച്ചു സമ്പാദ്യം കൈത്താങ്ങിലേക്ക് നൽകി കോടോംബേളൂർ ഗുരുപുരത്തെ 4 വയസ്സുകാരൻ ദക്ഷൂട്ടൻ


ഇരിയ : കോടോം-ബേളൂർ പഞ്ചായത്തിലെ 19-ാം വാർഡിലെ  ഗുരുപുരത്തെ ശ്യാംകുമാർ-നീതു ദമ്പതികളുടെ മകൻ  4 വയസ്സുകാരൻ ദക്ഷൂട്ടൻ്റെ ജന്മദിനത്തിൽ തൻ്റെ കൊച്ചു സമ്പാദ്യം കൈതാങ്ങിലേക്ക് സംഭാവന നൽകി മാതൃകയായി. നിർധനരായ  ആളുകൾക്ക് ചികിത്സാ സഹായത്തിനായി സ്വരൂപിക്കുന്ന ആശയമാണ് കൈത്താങ്ങ്. കൈതാങ്ങിൻ്റെ പ്രവർത്തനം കണ്ട് എനിക്കും ഇങ്ങനെ നൽകണമെന്ന് മകൻ പറഞ്ഞതായി അമ്മ നീതു പറഞ്ഞു. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ സഹായം ഏറ്റുവാങ്ങി. അയൽ സഭ കൺവീനർ ബി മുരളി ,എ ഡി എസ് സെക്രട്ടറി കലാരഞ്ജിനി ,ശ്യാമള., എം.ദാമോദരൻ എന്നിവർ പങ്കെടുത്തു.

No comments