Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ വിഷു വിപണനമേള തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: കോടോം ബേളൂർ  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിഷുവിപണനമേള പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു. സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ ഗോപാലകൃഷ്ണൻ ,പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ, പരപ്പ ബ്ലോക്ക് മെമ്പർ ശ്രീലത, അഞ്ചാം വാർഡ് മെമ്പർ  ബിന്ദു കൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ഉഷ പി എൽ സ്വാഗതം പറഞ്ഞു യോഗത്തിൽ സി ഡി എസ്സ് മെമ്പർ സന്ധ്യ നന്ദിയും പറഞ്ഞു.

No comments