Breaking News

'തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക': എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ബളാൽ പഞ്ചായത്ത് കൺവൻഷൻ സമാപിച്ചു


ബളാൽ : മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കണമെന്നും, വേതനം 600 രൂപയാക്കണമെന്നും, കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച തൊഴിലുറപ്പ് ഫണ്ട് പുന:സ്ഥാപിക്കണമെന്നും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ബളാൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റിയംഗം സി. ദാമോദരന്റെ അദ്ധ്യക്ഷതയിൽ ഏരിയ പ്രസിഡണ്ട് പ്രസീത രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എളേരി ഏരിയ സെക്രട്ടറി പി.പി. രവീന്ദ്രൻ, കെ. ദാമോദരൻ എന്നിവർ അഭിവാദ്യം ചെയ്തു. ഇ.ജെ. ജേക്കബ്ബ് സ്വാഗതം പറഞ്ഞു.

No comments