Breaking News

അകാലത്തിൽ പൊലിഞ്ഞ വെള്ളരിക്കുണ്ടിലെ എംകെ ഹരിപ്രസാദ് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി


വെള്ളരിക്കുണ്ട്: കോവിഡ് മൂലം  അകാലത്തിൽ നിര്യാതനായ കോൺഗ്രസ് കിനാനൂർ-കരിന്തളം മണ്ഡലം പത്താം വാർഡ് പ്രസിഡന്റ് ആയിരുന്ന എം കെ ഹരിപ്രസാദിന്റെ ഒന്നാം ചരമവാർഷികദിനത്തിൽവെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പി കെ ഫൈസൽ  യോഗം ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ജില്ല കോൺഗ്രസ് നിർവാഹകസമിതി അംഗം സി വി ഭാവനൻ, ജില്ലാസെക്രട്ടറി ടോമി പ്ലാച്ചേരി, ബാബു കോഹിനൂർ, ജോസ് പനയ്ക്കത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ വിനു കെ ആർ, സിൽവി ജോസഫ്, ബാബു ചേമ്പേന സി ഒ സജി, വിജി കിഴക്കുംകര, കെ ജെ ബേബി  എന്നിവർ പ്രസംഗിച്ചു. ഹരിപ്രസാദിന്റെ ഓർമ്മയ്ക്കായി പുന്നക്കുന്ന് ഹോളി ട്രിനിറ്റി അഗതി മന്ദിരത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണംചെയ്തു.

No comments