Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീചാമുണ്ഡേശ്വരി (ദുർഗ്ഗ) ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മെയ് 20,21 തീയതികളിൽ

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീചാമുണ്ഡേശ്വരി (ദുർഗ്ഗ) ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മെയ് 20,21 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവ പട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ താന്ത്രിക കർമ്മങ്ങളോടെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. മെയ് 20ന് വൈകിട്ട് 5 മണിക്ക് ആചാര്യ വരവേൽപ്പ്. 6.30ന് ദീപാരാധന. മെയ് 21 പ്രതിഷ്ഠാദിനത്തിൽ രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം നടക്കും. 12 മണിക്ക് മഹാപൂജ, ഉച്ചക്ക് 1 മണിക്ക് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന, നിറമാല, അത്താഴപൂജ എന്നിവ നടക്കും

No comments