Breaking News

പെരിയ മുക്കൂട് കുളത്തിൽ വീണ് മരിച്ച വിദ്യാർഥികളുടെ വീടുകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു


പെരിയ: ചെർക്കപ്പാറ മുക്കൂട് കുളത്തിൽ വീണ് മരിച്ച  വിദ്യാർഥികളായ നന്ദഗോപൻ , ദിൽജിത്ത് എന്നിവരുടെ വീടുകൾ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ മന്ത്രി നേരിൽ കണ്ട് ആശ്വസിപ്പിച്ച് ദുഃഖത്തിൽ പങ്കു ചേർന്നു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ഹമീദ് ഹാജി, കെ കെ അബ്ബാസ്,കെ എം മൊയ്‌ദു, പി.എച്ച്  ഹനീഫ്, ജമീല,ഹസീന എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പെരിയ ചെർക്കാപ്പാറ തരംഗം ക്ലബ്ബിനു സമീപത്തെ മഞ്ഞംകാട് ഹൗസിൽ ദിനേശന്റെയും രേഷ്മയുടെയും മകൻ ദിൽജിത്ത് (12), പ്രവാസി രവീന്ദ്രനാഥിന്റെയും ഷീബയുടെയും മകൻ നന്ദഗോപൻ (അമ്പാടി–15) എന്നിവർ ബുധനാഴ്ചയാണ് കുളത്തിൽ വീണ് മരിച്ചത്.




No comments