Breaking News

മലയോരത്തെ കായിക പ്രതിഭകളെ വാർത്തെടുക്കാൻ വെള്ളരിക്കുണ്ടിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ചു




വെള്ളരിക്കുണ്ട്: മലയോരത്തെ കായിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച പരിശീലനം നൽകുകയും എന്ന ലക്ഷ്യത്തോടെ സ്പോർട്സ്  അക്കാദമി വെള്ളരിക്കുണ്ട് രൂപീകരിച്ചു.

ഇന്ത്യൻ കായിക മേഖലയിൽ തനത് മുദ്രപതിപ്പിച്ചിട്ടുള്ള കേരളം, ആ നേട്ടം കൈവരിച്ചത് മലയോര മേഖലയിലെ കായിക പ്രതിഭകളിലൂടെയാണ്. ജീവിത ശൈലി രോഗങ്ങളും, സാമൂഹ്യമാധ്യമങ്ങളിലെ  അമിതമായ ഉപയോഗവും  ഇന്ന് കേരള യുവത്വത്തിന് ഭീഷണിയായിരിക്കുന്നു. കോവിഡിന്റെ പ്രതിസന്ധികളിൽ നിന്നും കരകയറുന്ന  ഭാവി തലമുറയ്ക്കായി കായിക മേഖലയിൽ സമഗ്രപരിശീലനം നൽകുകയാണ് ലക്ഷ്യം. വെള്ളരിക്കുണ്ടിൽ നിന്നും വിവിധ മേഖലകളിൽ സംസ്ഥാന - ദേശീയ സമ്മാനം നേടിയവർ ഉണ്ടെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ കൂടുതൽ മികവിനുള്ള ശ്രമം നടത്തും. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്.എസ്.എസ്, സ്കൂൾ ഗ്രൗണ്ടാണ് പരിശീലന കേന്ദ്രം.

ആദ്യഘട്ടത്തിൽ ഫുട്ബോൾ, വോളീബോൾ, ബാസ്കറ്റ് ബോൾ, വടംവലി, കബഡി , അത്ലറ്റിക്സ് ഇനങ്ങളിൽ പരിശീലനം നൽകും. സ്പോർട്സ് അക്കാദമി വെള്ളരിക്കുണ്ട് രൂപീകരണ യോഗം സെൻ്റ്. ജൂഡ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് രാജൻ സ്വാതി അധ്യക്ഷം വഹിച്ചു. സെന്റ് ജൂഡ്സ് എച്ച്.എസ്.എസ്. മുഖ്യാധിപിക കെ.എം അന്നമ്മ, പ്രിൻസ് പ്ലാക്കൽ , ജിമ്മി കരിയിലക്കുളം പ്രസംഗിച്ചു.

No comments