Breaking News

വെള്ളരിക്കുണ്ട് സി.ഐ എൻ.ഒ സിബിക്ക് പ്രമോഷനോടെ സ്ഥലംമാറ്റം ഇനി വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഇൻസ്പക്ടർ ഓഫ് പോലീസ് പദവിയിൽ എട്ട് മാസത്തെ ഔദ്യോഗിക സേവനത്തിന് ശേഷം എൻ.ഒ സിബി വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതല ഏൽക്കും. വയനാട് സ്വദേശിയായ എൻ.ഒ സിബി ഇപ്പോൾ ചെറുപുഴയാണ് താമസം. പ്രമോഷത്തോടെ സ്വന്തം ജന്മനാടായ വയനാട്ടിൽ ജോലി ചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ.ഒ സിബി മലയോരം ഫ്ലാഷിനോട് പറഞ്ഞു. 


2003ൽ എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച എൻ.ഒ സിബി പിന്നീട് കോഴിക്കോട് സിറ്റി, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2015ൽ പ്രമോഷനോടെ എറണാകുളം സിറ്റിയിൽ സർക്കിൾ ഇൻസ്പെക്ടറായി ചാർജെടുത്തു. തുടർന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച്, കോഴിക്കോട്, മലപ്പുറം, ഷൊർണ്ണൂർ, വയനാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ പോലീസ് ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഇപ്പോൾ വയനാട്ടിലേക്ക് ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചിരിക്കുന്നത്.

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ഐമാരായ വിജയകുമാർ എം.പി, റെജികുമാർ, ഏ.എസ്.ഐമാർ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments