Breaking News

കിനാനൂർ-കരിന്തളം മുൻ പഞ്ചായത്തംഗം വി.കുഞ്ഞിമാണി കിടപ്പുമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു മഹിളാ അസോസിയേഷൻ നേതാവും കുടുംബശ്രീ പ്രവർത്തകയുമായിരുന്നു


കരിന്തളം: മുൻ കിനാനൂർ - കരിന്തളം പഞ്ചായത്തംഗം  കിടപ്പുമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കാലിച്ചാമരം മുക്കടയിലെ വി.കുഞ്ഞി മാണി (74) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് കിടപ്പുമുറിയിൽ നിന്നും എഴുന്നേറ്റ് ബാത്ത് റുമിലേക്ക് പോകുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ നീലേശ്വരത്തും നില ഗുരുതരമായതിനാൽ കണ്ണൂർ മീംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തലക്കേറ്റ പരുക്ക് ഗുരുതരമായിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. സി. പി.ഐ (എം) നേതാവ് പരേതനായ മുക്കട കെ. ചിണ്ടേട്ടന്റെയും ചിരുതൈ അമ്മയുടെയും മകളാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി മോർച്ചറിയിൽ . ഞായറാഴച്ച രാവിലെ 9 മണിക്ക് കാലിച്ചാമരത്തെ വീട്ടിലും തുടർന്ന് കൊല്ലംപാറ മഞ്ഞളംകാട്ടെ വീട്ടിലും പൊതു ദർശനത്തിനു വെക്കും. പിന്നീട് കയനി പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും. കിനാനൂർ. കരിന്തളം പഞ്ചായത്തംഗം, കിനാനൂർ - കരിന്തളം വനിതാ സൊസൈറ്റി ഡയറക്ടർ, ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം വില്ലേജ് കമ്മറ്റിയംഗം, കുടുംബശ്രി ഏ.ഡി.എസ്. സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭർത്താവ് പരേതനായ എൻ.കെ. കുഞ്ഞിരാമൻ . മക്കൾ: വി.പവിത്രൻ (സെയിൽസ്മാൻ റേഷൻ കട കാലിച്ചാമരം) വി.ജയപ്രകാശൻ (സി.പി.ഐ (എം) മുക്കട ബ്രാഞ്ചംഗം) രജനി. നിഷ. മരുമക്കൾ: വിദ്യ (മുളേളരിയ), ജഗദീഷ് (അരവഞ്ചാൽ) സുകുമാരൻ (ഗൾഫ് ) സഹോദരങ്ങൾ: വി.കുമാരൻ (സി.പി.ഐ (എം) കാറളം ബ്രാഞ്ചംഗം എൻ.ആർ.ഇ.ജി.  വർക്കേഴ്സ് യൂണിയൻ കിനാനൂർ -കരിന്തളം പഞ്ചായത്തംഗം), വി.വി.രാജൻ (സി.പി.ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽക്കമ്മറ്റി അംഗം, കരിന്തളം സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ) വി.സതീശൻ (റേഷൻകട കാലിച്ചാമരം) ,വി. ശാർങ്ങാധരൻ (വിമുക്തഭടൻ), പരേതരായ തമ്പായി, ബാലകൃഷ്ണൻ, രാമകൃഷ്ണൻ.

No comments