Breaking News

രാവിലെ ലോറി മറിഞ്ഞ കുന്നുംകൈ പരപ്പച്ചാലിൽ വീണ്ടും വാഹനാപകടം.ഗ്യാസ് സിലണ്ടർ ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു


ഭീമനടി: ഇന്ന് രാവിലെ ലോറി മറിഞ്ഞ കുന്നുംകൈ പരപ്പച്ചാലിൽ  വീണ്ടും വാഹനാപകടം. യാത്രക്കാരനെ ഇടിച്ച ഗ്യാസ് സിലണ്ടർ ലോറി പാലത്തിൻ്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ നിലേശ്വരം തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റി.

പരപ്പച്ചാൽ പാലത്തിൽ നിന്ന് രാവിലെ അപകടം നടന്ന സ്ഥലം നോക്കി നിൽക്കുകയായിരുന്ന ഭീമനടി മാങ്ങോടെ സിജൊ എന്നയാളെ ഇടിച്ചതിന് ശേഷമാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. സിജൊയെ ആശുപത്രിയിലേക്ക് മാറ്റി
രാത്രി 7.30 ഓടെയാണ് അപകടം
ഗ്യാസ് ലീക്കേജ് പരിശോധിക്കുന്നുണ്ട്.  പെരിങ്ങോം ഫയർ സ്‌റ്റേഷനിൽ നിന്നും 3 യൂണിറ്റ് എഞ്ചിൻ എത്തി രക്ഷാപ്രവർത്തനം നടത്തുന്നു. വെള്ളരിക്കുണ്ട് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുനുണ്ട്. മാലോം ഭാഗത്തേക്ക് പോവുകയായിരുന്ന എച്ച്.പി ഗ്യാസ് സിലിണ്ടർ കയറ്റിയ വാഹനമാണ് അപകടത്തിൽ പെട്ടത്. രാവിലെ ഇതേ സ്ഥലത്ത് ലോറി അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.

No comments