'മാലോത്തെ ബി.എസ്.എൻ.എൽ ടവർ പ്രവർത്തന യോഗ്യമാക്കണം': മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മാലോം യൂണിറ്റ് കൺവൻഷൻ സമാപിച്ചു
മാലോം: മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു മാലോം യൂണിറ്റ് കൺവെൻഷൻ സി.പി.ഐ എം ഓഫീസിൽ വെച്ച് നടന്നു . കൺവെൻഷൻ മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു ഏരിയ സെക്രട്ടറി ടി.വി തമ്പാൻ ഉൽഘാടനം ചെയ്തു. സജി അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു, സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി.പിഐ എം മാലോം ലോക്കൽ സെക്രട്ടറിയും, സി.ഐ.ടി.യു എളേരി ജോ. സെക്രട്ടറിയുമായ ദിനേശൻ കെ ,കുഞ്ഞമ്പു എം. അനുപ് തോമസ് എന്നീവർ സംസാരിച്ചു, മാലോം ബി.എസ്.എൻ.എൽ ടവറിൻ്റെ പ്രവർത്തനം മാസങ്ങളോളമായി കൃത്യതയോടെ പ്രവർത്തിക്കുന്നില്ല. മൊബൈലിൽ റെയിഞ്ച് കിട്ടാത്തതു കാരണം ജനങ്ങൾ ബുദ്ധിമൂട്ടുകയാണ് ഇതിന് പരിഹാരം കാണണമെന്ന് യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്, മനീഷ് വി.ഇ
വൈ പ്രസിഡണ്ട് സിബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജോബിൻ ജോസ്, ജോ. സെക്രട്ടറി ബാബു കെ, ഖജാജി സജി അഗസ്റ്റ്യൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു. യോഗത്തിൽ ജോബിൻ ജോസ് സ്വാഗതം പറഞ്ഞു.
No comments