Breaking News

ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം: പരപ്പയ്ക്ക് അഭിമാനമായ് ഐവ ദുബായ് നികേഷ് ബാനം മികച്ച കളിക്കാരൻ

പരപ്പ: എൻ ആർ ഐ ടഗ് ഓഫ്‌ വാർ അസോസിയേഷന്റെ നേതൃത്വത്തിൽ അജ്മാനിൽ വെച്ച് നടന്ന ആദ്യത്തെ ഇന്റർ നാഷണൽ വടംവലി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി ഐവ ദുബായ്. ഹിസ് ഹൈനസ് ഷെയ്ഖ് സയ്യിദ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ്‌ അൽ നഹ്യാന്റെ പേരിലുള്ള വിന്നേഴ്സ് ട്രോഫി ജിഖാന  കാസർഗോഡ് സ്വന്തമാക്കി.വിന്നേഴ്സ് സ്പോർട്സ് അജ്മാനിൽ വെച്ച് നടന്ന വടംവലി ആറാട്ട് 2022 ൽ 20ഓളം ടീമുകൾ പങ്കെടുത്തു.വേൾഡ് പാലസ് അംബാസിഡർ  സെക്രട്ടറി ഡോക്ടർ അഹമ്മദ് സലീം സയ്യിദ് മുഹമ്മദ്‌ അൽ സുധിയൻ മുഖ്യാതിഥി ആയിരുന്നു.ഐവയുടെ നികേഷ് ബാനത്തിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.ഐവ ദുബായ്  രൂപീകരിച്ചിട്ട് 3 വർഷമായി. ഭൂരിഭാഗവും പരപ്പയിലെ താരങ്ങളാണ് ഐവ ദുബായ്ക്ക് വേണ്ടി ജേഴ്സി അണിഞ്ഞത്.നികേഷ്  ബാനം, സഞ്ചയിത്ത് കനകപ്പള്ളി, സുരേന്ദ്രൻ കാരാട്ട്, പ്രിയേഷ് ബാനം, ഷബീർ കാരാട്ട്, സൂരത് കൂത്തുപറമ്പ് , അരുൺ ബാനം , നികേഷ് (തടു) ബാനം, സുജിത്ത് തോടംചാൽ എന്നിവരാണ് ഐവയുടെ താരങ്ങൾ.മുത്തു ഭായ് , അഭിലാഷ് പരപ്പ എന്നിവരാണ്  ടീം മാനേജർമാർ .

No comments