Breaking News

പരിസ്ഥിതി ദിനത്തിൽ കേരള യൂത്ത് ഫ്രണ്ട് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഔഷധസസ്യം നൽകി


വെള്ളരിക്കുണ്ട്: പരിസ്ഥിതി ദിനത്തിൻ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ  നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം ഔഷധസസ്യ തൈകൾ നട്ടു. പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം തൊടുപുഴയിൽ കോതായിക്കുന്ന് ജംഗ്ഷനിൽ കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് എംഎൽഎ നിർവ്വഹിച്ചു സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തും നട്ടുപിടിപ്പിച്ചും ലോക പരിസ്ഥിതി ദിനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തി.  കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ  കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ രസ്നയ്ക്കു ഔഷധസസ്യം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷോബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ബിനോയ് വള്ളോപ്പള്ളി യൂത്ത് ഫ്രണ്ട് നേതാക്കളായ ഷാജി പാത്തിക്കര, ജിൻസ് ജോസഫ്, സ്റ്റെഫിൻ കുരുവിള തുടങ്ങിയവർ സംസാരിച്ചു

No comments