Breaking News

നന്മമരം കാഞ്ഞങ്ങാടും സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്


ചോയ്യങ്കോട്: കുണ്ടാരം പ്രദേശത്തെ 25 ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി പരിസ്ഥിതിദിനത്തിൽ കുടിവെള്ളമെത്തി. ഒട്ടേറെ സാമൂഹിക ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള നന്മമരം കാഞ്ഞങ്ങാട്, സ്മൈൽ ചാരിറ്റബിൾ  സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.  പദ്ധതിയുടെ ഉദ്ഘാടനം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ കെ. കൈരളി നിർവഹിച്ചു. നന്മമരം കാഞ്ഞങ്ങാട് പ്രസിഡണ്ട് സലാം കേരള അധ്യക്ഷനായി. ചടങ്ങിൽ നന്മമരം സെക്രട്ടറി  

ഉണ്ണികൃഷ്ണൻ കിനാനൂർ, ജോ സെക്രട്ടറിമാരായ രാജൻ വി ബാലൂർ, മൊയ്തു പടന്നക്കാട് എക്സിക്യൂട്ടീവ് അംഗം വിനോദ് താനത്തിങ്കൽ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ, സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധികളായ കെ. പി മെഹബൂബ്, രമ്യ ഹരി നോർത്ത്‌ കോട്ടച്ചേരി, കുണ്ടാരം ശുദ്ധജല സമിതി രക്ഷാധികാരി സത്യൻ  കണിയാട, സെക്രട്ടറി കെ. പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം ഹരീഷ്,  നന്മമരം അംഗങ്ങളായ കമറുന്നിസ കൂളിയങ്കാൽ, വിനു വേലാശ്വരം, ഗോകുലൻ മോനാച്ച, രതീഷ് കുശാൽനഗർ, ദിനേശൻ കൊവ്വൽ പള്ളി, മഹേഷ്‌ എണ്ണപ്പാറ, സുനിൽ കുണ്ടാരം, രാജീവൻ കുണ്ടാരം തുടങ്ങിയവർ നേതൃത്വം നൽകി.

ചടങ്ങിൽ പങ്കെടുത്തവർക്ക് കുണ്ടാരം നിവാസികളുടെ നേതൃത്വത്തിൽ  പായസ വിതരണം നടത്തി.

No comments