Breaking News

പരിസ്ഥിതി ദിനത്തിൽ അൻപതു കേന്ദ്രങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു ബളാൽ പഞ്ചായത്ത്‌


വെള്ളരിക്കുണ്ട് : ലോക പരിസ്ഥിതി ദിനത്തിൽ അൻപതു കേന്ദ്രങ്ങളിൽ ഫലവൃക്ഷതൈകൾ നട്ട് ബളാൽ പഞ്ചാ യത്ത്‌ മാതൃകയായി.

ബളാൽ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന 29അംഗണവാടികൾക്ക് മുന്നിലും ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് മുന്നിലും പൊതു ഇടങ്ങളിലുമാണ് പരിസ്ഥിതി ദിനം പഞ്ചായത്ത്‌ വൃക്ഷ തൈകൾ നട്ടു കൊണ്ട് ഹരിതാഭ മാക്കിയത്...


കൂടാതെ പഞ്ചായത്തിലെ രണ്ടാം വാർഡായ  പൊടിപ്പള്ളത്ത്‌ മൂന്ന് സെന്റ് ഭൂമിയിൽ വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു കൊണ്ട് പച്ചതുരുത്തും  നിർമിച്ചു. ബളാൽ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗ മായുള്ള കോട്ടെ ക്കാട് കാവിൽ കണി കൊന്ന തൈകൾ വച്ചു പിടി പ്പിച്ചു കൊണ്ട് കാവിനെ ബളാൽ പഞ്ചായത്തിന്റപച്ചതുരത്തായി പ്രസിഡന്റ് രാജു കട്ടക്കയം പ്രഖ്യാപിച്ചു.


പുഞ്ച എൽ. പി. സ്കൂൾ. മാലോം ആയുർവേദ ആശുപത്രി. കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം. പൊടിപ്പള്ളം പച്ച തുരുത്ത്‌ എന്നിവിടങ്ങളിൽ  കണി കൊന്ന. നെല്ലി. മാവിൻ തൈകൾ. പേര.തുടങ്ങിയ നൂറ് കണക്കിന് മരതൈകളാണ് വച്ചു പിടിപ്പിച്ചത്.

അൻപതു കേന്ദ്രങ്ങളിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ച പദ്ധതി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. മൈക്കയം വനസംരക്ഷണസമിതി യുടെ നേതൃത്വത്തിൽ കൊന്ന ക്കാട് എൽ. പി. സ്കൂൾ പരിസരത്തും  ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലായിൽ അധ്യ ക്ഷതവഹിച്ചു...

കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു..

ബ്ലോക്ക് പഞ്ചാ യത്ത്‌ അംഗം ഷോബി ജോസഫ് 

സ്ഥിരം സമിതിഅംഗ ങ്ങളായ പി.പത്മാവധി. ടി. അബ്ദുൾ കാദർ. അംഗങ്ങളായ ജെസ്സി ചാക്കോ. പി. സി. രഘു നാഥൻ.മാലോം ആയുർവേദ ആശുപത്രിയിലെ ഡോക്റ്റർ അമ്പിളി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷബീർ. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി. ബളാൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ. കൃഷ്ണൻ നായർ.ടി. പി. തമ്പാൻ. ലിബിൻ ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു...

No comments