Breaking News

കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാർത്ഥിക്കായി നിർമിച്ച സ്നേഹവീട് കൈമാറി



കൊന്നക്കാട്. കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിലെ മൈക്കയം വള്ളികൊച്ചിയിലെ നിർദ്ദനയായ വിദ്യാർത്ഥിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം നിർവഹിച്ചു. മാലോത്ത് കസബ സ്കൂളിലെ വിദ്യാർത്ഥിനിയായ ജോമോൾ ആൻസിക്കാണ് കെ എസ്‌ യു കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകിയത്. മാറുന്ന കാലത്ത് മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന കെ എസ്‌ യു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് വി ടി ബൽറാം പറഞ്ഞു. സ്വാതന്ത്ര്യ ദിനം പോലും കരിദിനമായി ആചരിച്ച സി പി എം കറുപ്പ് നിറത്തെ  ഭയക്കുന്ന കാഴ്ചയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലെ പാളിച്ചകളാണ് ഇന്നും ഭവനമില്ലാത്തവരുടെ എണ്ണo കൂടി വരാൻ കാരണമെന്ന് വി ടി ബൽറാം കൂട്ടി ചേർത്തു. വീട് പണി പൂർത്തിയാക്കുവാൻ സഹകരിച്ച അംഗങ്ങൾക്ക് കെ എസ്‌ യു കൂട്ടായ്മയുടെ സ്നേഹോപഹാരം വി ടി ബൽറാം കൈമാറി. കൂട്ടായ്മ അംഗം പി സി രഘുനാഥൻ സ്വാഗതം പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ, ഡി സി സി വൈസ് പ്രസിഡന്റ്‌ പി ജി ദേവ്,ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, യുത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ,കൂട്ടായ്മ അംഗവും കെ എസ്‌ എസ്‌ പി എ സംസ്ഥാന ഓഡിറ്റർ ടി കെ എവുജിൻ, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ്‌ ജോയ് കിഴക്കരകാട്ട്, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി, സ്‌കറിയ കാഞ്ഞമല, സോമേഷ് വള്ളിക്കടവ് എന്നിവർ ആശംസകൾ അർപ്പിച്ചു.സജിത്ത് ദേവ് നന്ദി പറഞ്ഞു.

No comments