Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത് പണം വച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട 10 അംഗ സംഘത്തെ പിടികൂടി കളികളത്തിൽ നിന്നും 38660രൂപയും പിടിച്ചെടുത്തു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മങ്കയത്ത് ആൾതാമസമില്ലാത്ത വീട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തുപേരെ വെള്ളരികുണ്ട് എസ്.ഐ. എം.പി. വിജയകുമാറും സംഘവും ചേർന്ന് പിടികൂടി.

കളികളത്തിൽ നിന്നും 38660രൂപയും പിടിച്ചെടുത്തു. ജയേഷ്ജോസ് ചെറുപനത്തി (42),കെ.എൻ.സുരേഷ് ചെമ്പേരി(47), ടി.സുരേശൻ പടന്നക്കാട് (56),സുനിൽ ബേബി ചുള്ളി (46), എൻ.ഇർഷാദ് ആനച്ചാൽ (47), സി.കെ. സലാം കൊട്ടോടി (50), പി.എം.അബ്ദുൾ റഹ്മാൻ ഒഴിഞ്ഞ വളപ്പ് (49), എൻ.സി. വർക്കി കാലിച്ചാനടുക്കം (55), സൈമൺജോർജ് പടിമരുത്(55), സാബു ജോസഫ് പനത്തടി (50) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകീട്ട്  രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മങ്കയത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വച്ചാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ചിട്ടു കളിക്കാൻ അവസരം ഒരുക്കിക്കൊടുത്ത  വീട്ടുടമസ്ഥനെതിരെയും കേസെടുത്തു. എസ്.ഐക്കൊപ്പം എ. എസ്.ഐമാരായ രാജൻ, സജി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സരിത, നൗഷാദ്, ബിജു, മജീദ് എന്നിവരും ഉണ്ടായിരുന്നു.

No comments