Breaking News

ജീവകാരുണ്യ പ്രവർത്തനത്തിന് തുക കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി കുറുഞ്ചേരിയിലെ ഒരുപറ്റം യുവാക്കൾ


ഭീമനടി: ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ ബ്രദേഴ്സ് കുറുഞ്ചേരി തുടർ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം ബിരിയാണി ഫെസ്റ്റ് നടത്തുന്നു. ആഗസ്റ്റ് 7ന് നടക്കുന്ന ബിരിയാണി ഫെസ്റ്റിൽ 100 രൂപ നൽകി ബിരിയാണി വാങ്ങുമ്പോൾ നാട്ടുകാരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയാണ്. 20 അംഗങ്ങളുള്ള ഈ കൂട്ടായ്മ ഇതിനോടകം നിരവധി നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകിയും സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും സമൂഹത്തിന് മാതൃകായിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്ക് തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനുള്ള സാമ്പത്തിക സമാഹരണത്തിൻ്റെ ഭാഗമായാണ് മെഗാ ബിരിയാണി ഫെസ്റ്റ് നടത്തുന്നത്. 9946888629,, 9747141562, 8086178985 എന്നീ നമ്പരുകളിൽ വിളിച്ച് മുൻകൂട്ടി ബിരിയാണി ബുക്ക് ചെയ്യാവുന്നതാണ്. 9567954785 എന്ന ഗൂഗിൾപേ ചെയ്യുവാനുള്ള സൗകര്യമുണ്ട്. 10 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഹോം ഡെലിവറി ഉണ്ടാകുമെന്നും ബ്രദേഴ്സ് കുറുഞ്ചേരി പ്രവർത്തകർ അറിയിച്ചു.

No comments