Breaking News

പി.എസ്.സി നിയമനം ലഭിച്ച എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: കൃപേഷിന് കോടോംബേളൂർ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി


എണ്ണപ്പാറ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ പി.എസ്.സി നിയമനം ലഭിച്ച് സർക്കാർ മേഖലയിൽ ഡോക്ടറായി നിയമിതനായ ഡോ: കൃപേക്ഷിന് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ.എസ്സ്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ മാരായ ഇ. ബാലകൃഷ്ണൻ, നിഷ അനന്തൻ, മധു നർക്കല, എന്നിവർ  സംസാരിച്ചു. ഡോ. ഫാത്തിമ സ്വാഗതം പറഞ്ഞു

No comments