Breaking News

'ജോഷി ചതിച്ചില്ല', 'സുരേഷ് ഗോപിയുടെ തിരിച്ചുവരവ്'; 'പാപ്പൻ' പ്രേക്ഷക പ്രതികരണം




സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം 'പാപ്പൻ' റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും ജോഷിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ, അത് പ്രതീക്ഷകളെ നിറവേറ്റുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.മികച്ച ത്രില്ലർ അനുഭവം തന്നെ സിനിമ സമ്മാനിക്കുന്നു. ആദ്യ പകുതി അൽപ്പം പതിഞ്ഞ താളത്തിൽ പോകുമ്പോൾ രണ്ടാം പകുതിയിൽ ചടുലമായാണ് കഥ പറയുന്നത് എന്ന് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു.
രണ്ടു തലമുറകളുടെ സംഗമമാണ് 'പാപ്പന്‍'. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തില്‍. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 'പാപ്പനി'ൽ നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്.


No comments