മലയോര റോഡുകളുടെ ദുരവസ്ഥയ്ക്കെതിരേ ഉപവാസ സമരവുമായി ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഓഗസ്റ്റ് 1ന് നർക്കിലക്കാട് ടൗണിൽ ഉപവാസം
ചിറ്റാരിക്കാല്‍ : ചെറുപുഴ - ഒടയംചാല്‍ മേജര്‍ ജില്ലാ റോഡില്‍ പെട്ട ഭീമനടി- ചിറ്റാരിക്കാല്‍ റോഡ് അടക്കം മലയോരത്തെ പ്രധാന റോഡുകളില്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് മൂന്നു വര്‍ഷത്തോളമായിട്ടും പണി പൂര്‍ത്തികരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണ - ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷന് മെമ്പര്‍ ജോമോന് ജോസ് ഓഗസ്റ്റ് ഒന്നിന് നര്‍ക്കിലക്കാട് ടൗണില്‍ ഏകദിന ഉപവാസ സമരം നടത്തും.
രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസ സമരം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യും . വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് സമാപന യോഗം ഉദ്ഘാടനം ചെയ്യും. മലയോരത്തെ ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഭീമനടി - നര്‍ക്കിലക്കാട് - ചിറ്റാരിക്കാല്‍ റൂട്ടില്‍ മാസങ്ങളായി ബസുകള്‍ പോലും സര്‍വീസ് നടത്താത്ത സ്ഥിതിയാണുള്ളത്. ഇതോടെ ഈ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര് യാത്ര ചെയ്യുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുരിതമാണ്.
No comments