Breaking News

ചിങ്ങം ഒന്നിന് കാർഷികോത്സവം നടത്തും: കർഷക മോർച്ച ജില്ലാ കമ്മറ്റി യോഗം


കാസറഗോഡ്: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ കാര്‍ഷികോത്സവം നടത്താന്‍ കര്‍ഷകമോര്‍ച്ച കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രാദേശിക കര്‍ഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികോത്സവത്തില്‍ കര്‍ഷകരെ ആദരിക്കല്‍, ജൈവകര്‍ഷകസമ്മേളനം, നാടന്‍ കലാ-കായികമത്സരങ്ങള്‍, കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും, വിപണനവും എന്നിവയുണ്ടാവും. കാര്‍ഷികോത്സവ പരിപാടികള്‍ വിജയിപ്പിക്കാന്‍ ചേര്‍ന്ന കര്‍ഷക മോര്‍ച്ച ജില്ലായോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ്പട്ടാഴി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാപ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി ബി.ജെ.പി ജില്ലാപ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, കര്‍ഷക മോര്‍ച്ചാ സംസ്ഥാന സമിതിയംഗം ഇ.കൃഷ്ണന്‍, പ്രവീണ്‍ചന്ദ്ര, സിജോ  തെരുവപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ ചന്തുമാസ്റ്റര്‍ സ്വാഗതവും, ജയറാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments