Breaking News

'ഞങ്ങളും കൃഷിയിലേക്ക്' നാടിന് ഉത്സവമായി DYFI അട്ടക്കണ്ടം യൂണിറ്റിൻ്റെ വിത്തിടൽ ചടങ്ങ്


എടത്തോട്: ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലയിലെ പനത്തടി ബ്ലോക്കിലെ ബാനം മേഖലയിലെ അട്ടക്കണ്ടം യൂണിറ്റ് കോടോം ബേളൂർ കൃഷി ഭവന്റെയും മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ സമ്മിശ്ര കൃഷിയുടെ വിത്ത് ഇടൽ ചടങ്ങ്  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീജ നിർവഹിച്ചു.

 യുവാക്കളെ കാർഷിക മേഖലയിലെക്ക് ആകർഷിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടി  ഡി വൈ എഫ് ഐ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ ഭാഗമായാണ് വിവിധങ്ങായ കൃഷി ആരംഭിക്കുന്നത്.

സമൂഹത്തെ കൃഷിമുറ്റത്തേക്കി‍റക്കാനും പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കാനും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും 

എല്ലാ വ്യക്തികളിലും കാർഷിക സംസ്കാരം ഉണർത്തുകയുമാണ്  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കെ പി ബാലകൃഷ്ണൻ മാണിയൂരിന്റെ ഉടമസ്ഥതയിലുള്ള 8 ഏക്കറോളം വരുന്ന സ്ഥലത്താണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കരനെൽ കൃഷി, കൂവ്വ,ചേന,ചേമ്പ്  മഞ്ഞൾ,വെള്ളരി, വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറികൾ  കൃഷികൾ ചെയ്ത് വരുന്നത്. ഡി വൈ എഫ് ഐ ബാനം മേഖല സെക്രട്ടറിയും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ജഗന്നാഥ്‌ എം വി സ്വാഗതവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണ റാണി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ ഷാലു മാത്യു, ഡെപ്യൂട്ടി കൃഷി ഡയറക്ടർ ജ്യോതി കുമാരി കെ എൻ, കോടോം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഹരിത കെ വി,കൃഷി അസിസ്റ്റന്റ് വിജയൻ വി വി, സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി വി  ജയചന്ദ്രൻ,വാർഡ് കൺവീനർ മധു കോളിയാർ,  ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ദിലീപ്, ശ്രീജ പി കെ,സി വി സേതുനാഥ്‌, ഭാസ്കരൻ വി, ശങ്കരൻ നമ്പൂതിരി,ജാനകി പി, ശശികല വി, കൃഷ്ണദാസ് എം വി,അക്ഷയ ബി തുടങ്ങിയവർ സംസാരിച്ചു.

 ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ് സെക്രട്ടറി രാഹുൽ പി വി ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു

No comments