Breaking News

കാഞ്ഞങ്ങാട് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ വിജിലൻസ് പരിശോധന നടത്തി


കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ലാ​ണ് കാ​സ​ര്‍​കോ​ട് വി​ജി​ല​ന്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 30ലേ​റെ കെ​ട്ടി​ട​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യി വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​ഞ്ച് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളി​ല്‍ കൃ​ത്രി​മം ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.പാ​ര്‍​ക്കി​ങ്​ ഏ​രി​യ ഇ​ല്ലാ​തെ ഒ​രു കെ​ട്ടി​ട സ​മു​ച്ച​യം പ​ണി​ത​താ​യി ക​ണ്ടെ​ത്തി. മു​ഴു​വ​ന്‍ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​നാ​യി​ല്ല.


ശ​രി​യാ​യ നി​ര്‍​മാ​ണ പെ​ര്‍​മി​റ്റി​ല്ലാ​തെ കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. വ്യാ​പ​ക ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന പ്ര​ത്യേ​ക വി​ജി​ല​ന്‍​സ് സം​ഘ​ത്തോ​ട് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ ജി​ല്ല വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കും.

No comments