Breaking News

മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന


മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ് . 70 % രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തിര ആഗോള പൊതുജനാരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് വൈറസിനെയാണ് ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്.

No comments