Breaking News

തുടർച്ചയായ മഴയിൽ കവുങ്ങുകൾക്ക് മഹാളി മലയോര മേഖലയിലെ അടയ്‌ക്ക കർഷകർ ദുരിതത്തിൽ




രാജപുരം : തുടർച്ചയായ മഴയിൽ കവുങ്ങുകൾക്ക് മഹാളി രോഗം പടരുന്നു. മഴയിൽ കവുങ്ങിന് മരുന്ന്‌ തളിയ്‌ക്കാൻ കഴിയാതായതോടെയാണ് മഹാളി പിടിച്ചത്. മരുന്ന് തളിയ്‌ക്കാൻ കഴിയാത്തത്‌ രോഗം പടരാൻ കാരണമായി. മലയോര മേഖലയിൽ മിക്ക അടയ്‌ക്ക കർഷകരുടെയും സ്ഥിതി ഇതാണ്‌. അടയ്‌ക്കക്ക്‌ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും മഹാളി കർഷകരെ തളർത്തുന്നു. ഇത്തവണ മഴ കൂടിയതിനാൽ മറ്റു ചില രോഗങ്ങളും കവുങ്ങിന്‌ പിടിച്ചിട്ടുണ്ടെന്ന്‌ കർഷകർ പറയുന്നു. രോഗം ബാധിച്ച് മൂപ്പായ അടക്ക പോലും താഴെ വീണുതുടങ്ങി. ഇനിയും മഴ തുടർന്നാൽ അടക്ക പൂർണമായും പൊഴിയുമെന്ന ആശങ്കയിലാണ് കർഷകർ.


No comments