Breaking News

റാണിപുരത്ത്‌ കാട്ടാന ഇറങ്ങി; 
 വാച്ചർക്ക് പരിക്ക്‌ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു


രാജപുരം : റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി. രണ്ട്‌ ദിവസമായി റാണിപുരം വിനോദ സഞ്ചാരകേന്ദ്രമായ മാനിപുറത്തും പരിസരപ്രദേശത്തും കാട്ടാനക്കൂട്ടം തമ്പടിക്കുന്നു. വിവരം അന്വേഷിക്കാൻ പോയ വാച്ചറെ ആന ഓടിച്ചപ്പോൾ വീണ്‌ പരിക്കേറ്റത്‌. എങ്കാപ്പു (46)വിനാണ് പരിക്കേറ്റത്. ഇതൊടെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. കുറച്ചുകാലമായി ആനശല്യം ഇല്ലായിരുന്നു. സഞ്ചാരികൾ പോകുന്ന ട്രക്കിങ് പാതയിൽ കഴിഞ്ഞദിവസം ആനകൾ കൂട്ടത്തോടെയെത്തി തമ്പടിച്ചു.
വനപാലകരുടെ നേതൃത്വത്തിൽ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആന മാനിപുറം വിട്ടുപോകുന്നില്ല. കൂടുതൽ വനപാലകരെത്തി ആനയെ ഉൾവനത്തിലേക്ക് വിടാനുള്ള ശ്രമത്തിലാണ്. റാണിപുരത്തെ എസ് മധുസൂദനന്റെ കൃഷി ഇടത്തിലും സ്റ്റീഫൻ എന്നിവരുടെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.


No comments