Breaking News

'മെഡിസെപ് അപാകതകൾ പരിഹരിക്കണം': കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വനിതാ ഫോറം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: മെഡിസെപ്പ്  അപാകതകൾ പരിഹരിക്കുവാനും, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കാനും വെള്ളരിക്കുണ്ടിൽ വെച്ച് ചേർന്ന കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വനിതാ ഫോറം കൺവെൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ കെ എസ് എസ് പി എ വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ശ്രീമതി കെ സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.  കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് ശ്രീ പി സി.  സുരേന്ദ്രൻ  നായർ മുഖ്യ അതിഥിയായിരുന്നു. ശ്രീമതി ശാന്തമ്മ ഫിലിപ്പ്,ശ്രീ ടി കെ എവുജിൻ, ശ്രീ കെ കുഞ്ഞമ്പു മാസ്റ്റർ, ശ്രീ ജി മുരളീധരൻമാസ്റ്റർ, ശ്രീ തോമസ് കെ ജെ, ശ്രീ ജോസഫ് സി എ, ശ്രീ കെ മാധവൻ നായർ, ശ്രീമതി ആലീസ് കുര്യൻ,. ശ്രീമതി ബി റഷീദ, ശ്രീമതി ജാൻസി  പി ജോസഫ് ശ്രീമതി റോസമ്മ ചാക്കോ, ശ്രീമതി എം പി ഇന്ദിരാമ്മ, ശ്രീമതി ഷേർളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

No comments