Breaking News

നിത്യ മേനോൻ വിവാഹിതയാകുന്നു; വരൻ പ്രമുഖ മലയാള നടൻ?


മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍-ബോളിവുഡ് സിനിമകളില്‍ സജീവ താരമായി മാറിയ നടയിയാണ് നിത്യ മേനോന്‍. താരം വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാളത്തിലെ പ്രമുഖ നടനാണ് വരനെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.നിത്യ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് കൗമാരക്കാലം മുതല്‍ക്കെ ഇവരുവര്‍ക്കുമിടയിലുണ്ടായ സൗഹൃദം പ്രണയമാവുകയായിരുന്നുവെന്നും ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിത്യ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന '19(1)(എ)' നിത്യ മേനോന്റേതായി അണിയറയില്‍ ഒറുങ്ങുന്ന ചിത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്..ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അന്‍വര്‍ അലി.


No comments