Breaking News

"വാട്ടർ അതോറിറ്റിയിലെ കരാർ തൊഴിലാളികളുടെ വേതനത്തിൽ നിന്ന് അന്യായമായ പിരിവ് അവസാനിപ്പിക്കണം": കേരളാ കോൺഗ്രസ് (ബി) കാസർകോട് ജില്ലാ കമ്മറ്റി

കാഞ്ഞങ്ങാട് : കേരള വാട്ടർ അതോറിറ്റിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആളുകളിൽ നിന്ന് കരാറുകാരൻ പതിനെട്ട് ശതമാനം ജി എസ് ടി യും ഏഴ് ശതമാനം സർവ്വീസ് ചാർജും അടക്കം വേതനത്തിന്റെ ഇരുപത്തിഅഞ്ച് ശതമാനം ജനുവരി മാസം മുതൽ അന്യായമായി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളിൽ നിന്നും ഒരു ശതമാനം ആദായ നികുതിയും ഒരു ശതമാനം കരാറുകാരുടെ ക്ഷേമത്തിനായും മാറ്റിവെക്കുമ്പോൾ പാവപ്പെട്ട തൊഴിലാളികൾക്ക് അർഹമായ വേതനം നിഷേധിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികളിൽ നിന്നും ജി എസ് ടി ഈടാക്കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്നിരിക്കെ കരാറുകാരും വാട്ടർ അതോറിറ്റിയും ഒത്തുചേർന്ന് തൊഴിലാളികളെ  ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, അഗസ്ത്യൻ നടയ്ക്കൽ, രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം, സന്തേഷ് മാവുങ്കാൽ , സി തമ്പാൻ, സിദിഖ് കൊടിയമ്മ, ജീഷ്, വി. രാകേഷ് കെ വി , ഇ വേണുഗോപാലൻ നായർ , തമ്പാൻ കല്ലംചിറ, പ്രസാദ് എ.വി , ദീപക് ജി, മോഹനൻ കെ, പ്രജിത് കുശാൽ നഗർ, പവിത്രൻ , ടി ശ്രീധരൻ , വിനോദ് തോയമ്മൽ, രവികുമാർ, വിജിത് തെരുവത്ത് എന്നിവർ പ്രസംഗിച്ചു. 

No comments