Breaking News

കാസർഗോഡ് ചട്ടഞ്ചാലിൽ ബി.എം.ഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും മരണപ്പെട്ടു


കാസർഗോഡ് : ദേശീയ പാതയില്‍ ചട്ടഞ്ചാല്‍ 55-ാം മൈലില്‍ ലോറിയും ആഡംബര കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍പെട്ടവരാണ് മരിച്ചത്. മംഗളൂരു ശാന്ത ബല്ലുവിലെ ആഷിഫ് മുഹമ്മദ് (41), സുഹൃത്ത് കര്‍ണാടക നാട്ടക്കാലിലെ മുഹമ്മദ് ഷഫീഖ് (24) എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം പാവൂര്‍ സ്വദേശികളായ ഇബ്രാഹീം ഖലീല്‍ ഹാഷിം (25), മുഹമ്മദ് റിയാസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വെട്ടി

പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ സഞ്ചരിച്ച ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.


No comments