ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജയിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കൽ (43) ആണ് മരിച്ചത്. ഷാർജയിലെ ജുബൈൽ ബീച്ചിലാണ് ഇദ്ദേഹത്തെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. നിലവിൽ ഷാർജ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച ഷാബു പഴയക്കൽ. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആശങ്കയിലായിരുന്നു. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ.
No comments