Breaking News

വെസ്റ്റ്എളേരിയിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു


ഭീമനടി: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ മാക്കോട്, പെരുമ്പട്ട, കടുമേനി, പെരളം, പൂങ്ങോട്, മണ്ണാട്ടിക്കവല തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ സർക്കാർ തീരുമാനപ്രകാരം പഞ്ചായത്ത് നിരോധിച്ച 50 കിലോയോളം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള പാസ്റ്റിക് മാലിന്യങ്ങൾ പിടിച്ചെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.  നർക്കാലക്കാട് കുടുബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു എം.വി പരിശോധനയ്ക്ക് നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാരായ സജി,സോന,ശരത്, പഞ്ചായത്ത് ജീവനക്കാരായ ബിജു പോൾ, ജയേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. ലൈസൻസ് പുതുക്കാത്തവർ നിരോധിതപ്ലാസ്റ്റിക് മാലിന്യങ്ങൾ പിടിച്ചെടുത്ത കടകൾ തുടങ്ങിയവർക്ക് നോട്ടീസടക്കമുള്ള കർശന നിർദ്ദേശങ്ങൾ നൽകി. തുടർന്നും ഇങ്ങനെയുള്ള സാഹചര്യങ്ങൾ കണ്ടാൽ ഫൈൻ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ ഉണ്ടാകും എന്ന് അറിയിച്ചു.

No comments