Breaking News

ബെംഗളൂരുവിൽ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനു തോംസണിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ


ബെംഗളൂരുവിൽ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനു തോംസണിന്റെ  കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്

വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മൂന്നംഗ സംഘം സനുവിനെ കുത്തികൊലപ്പെടുത്തിയത് സനു തോംസൺ ജോലിചെയ്തിരുന്ന സ്ഥാപനത്തിനരികിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. 

ബെംഗളൂരു നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മുന്ന് പ്രതികളും. സനുവിനെ അക്രമിച്ച് മോഷണം നടത്താനായിരുന്നു പ്രതികളുടെ ശ്രമം

No comments