Breaking News

വാട്ട്‌സ്ആപ്പിൽ അവതാർ ക്രിയേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ


ഫേസ്ബുക്കിന് സമാനമായി ഇനി വാട്ട്‌സ്ആപ്പിലും അവതാര്‍ നിര്‍മ്മിക്കാം. വാട്ട്‌സാപ്പിന്റെ ബീറ്റ വേര്‍ഷനിലായിരിക്കും അവതാര്‍ സെറ്റിങ്ങ്‌സ് ലഭിക്കുക. ഭാവിയിലെ വാട്ട്‌സ്ആപ്പ് നവീകരണങ്ങളില്‍ ഫീച്ചര്‍ ഉള്‍പ്പെടുമെന്നാണ് വിവരം.അവതാറുകളെ സ്റ്റിക്കറുകളായും ചാറ്റുകളിലൂടെ പങ്ക് വെക്കാം. വീഡിയോ കോളുകളില്‍ അവതാര്‍ ഉപയോഗിച്ച് മുഖം മറക്കാനാകും. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 - ലാണ് അവതാറുകള്‍ ആദ്യം കണ്ടെത്തിയത്. വാട്ട്സ്ആപ്പിലെ അവതാര്‍ വിഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം പങ്കുവെച്ചാണ് ഫീച്ചര്‍ ട്രാക്കര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന അവതാറുകളും ഇതില്‍ ഉള്‍പ്പടും. വാട്ട്‌സ്ആപ്പിലെ അവതാറുകള്‍ക്ക് അടിസ്ഥാനം മെറ്റയുടെ തന്നെ സ്ഥാപനമായ ഫേസ്ബുക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

No comments