നാടിന് ഉത്സവ പ്രതീതി തീർത്ത് കോടോം ബേളൂരിലെ മഴപൊലിമ കോടോത്ത് സ്കൂളിലെ കുട്ടിപ്പോലീസുകാരും പാടത്തിറങ്ങി ഞാറ് നട്ടു
ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ്, കുടുംബശ്രീ നേതൃത്വത്തിൽ മഴ പൊലിമ കോടോത്ത് പാത്തിക്കര വയലിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയുടെ അധ്യക്ഷതയിൽ മുൻ ഉദുമ എം എൽ എയും കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന കർഷകനുമായ ശ്രീ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഏഡി എം സി മുഹമ്മദ് ഇക്ബാൽ മുഖ്യാതിഥിയായി.
ആസൂത്രണ സമിതി അംഗം ടി കോരൻ, ക്ഷേമകാര്യസ്ഥാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് രൂപേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു..
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, എൻഎസ്എസ് വളണ്ടിയർമാർ,സ്കൂൾ കുട്ടികൾ,പൊതുപ്രവർത്തകർ തുടങ്ങി ആയിരകണക്കിന് ആളുകൾ പാത്തിക്കര വയലിൽ അണിനിരന്നു.
മഴപ്പൊലിമയിൽ പങ്കെടുത്ത കോടോത്ത് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കുട്ടികൾക്കും വേറിട്ട അനുഭവമായി. ഉച്ചക്ക് ശേഷം നടന്ന ഞാറ് നടീലിൽ കേഡറ്റുകൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് രഞ്ജിനി ടീച്ചർ, സി.പി.ഒമാരായ ബിജോയ് സേവ്യർ, പത്മ സുധ പയ്യൻ എന്നിവർ പങ്കെടുത്തു.വിവിധ മത്സര ഇനങ്ങളും നടന്നു.
No comments