Breaking News

അശ്രദ്ധമായി ഓടിച്ച വാഹനമിടിച്ചു വിദ്യാർത്ഥിക്ക് പരിക്ക് : ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു


ചിറ്റാരിക്കാൽ : അശ്രദ്ധമായി ഓടിച്ച ബുള്ളറ്റ് ഇടിച്ചു വിദ്യാർത്ഥിക്ക് പരിക്ക്. ഭീമനടി ചെമ്മരംകയം സ്വദേശിയായ സിബി പൗലോസിന്റെ മകനും രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിയുമായ  സിറിൽ സിബി (7)ക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. കമ്പല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശമുള്ള പബ്ലിക് റോഡിൽ വെച്ചാണ് സംഭവം. അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരുത്തുന്നതുമായ രീതിയിൽ വാഹനം (ബുള്ളറ്റ് ) ഓടിച്ച ടോജിൻ എന്നയാൾക്ക് എതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments