Breaking News

കോമൺവെൽത്ത് ഗെയിംസിൽ ചെറുപുഴ പുളിങ്ങോം സ്വദേശി ട്രീസ ജോളിയ്ക്ക് രണ്ടാം മെഡൽ ; ബാഡ്മിൻ്റൺ ഡബിൾസിൽ ട്രീസ & ഗായത്രി സഖ്യം വെങ്കല മെഡൽ നേടി


ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചെറുപുഴ പുളിങ്ങോം സ്വദേശി ട്രീസ ജോളിക്ക് രണ്ടാം മെഡൽ. ബാഡ്മിൻ്റൺ ഡബിൾസിൽ ട്രീസ ജോളി & ഗായത്രി ഗോപീചന്ദ് സഖ്യം വെങ്കല മെഡൽ നേടി. കഴിഞ്ഞ ദിവസം ബാഡ്മിൻ്റൺ മിക്സഡ് ടീം ഇനത്തിലും ട്രീസ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയിരുന്നു. ബാഡ്മിൻ്റൺ ഇതിഹാസം പുല്ലേല ഗോപീചന്ദിന്റെ മകളാണ് സഹതാരമായ ഗായത്രി ഗോപീചന്ദ്.


കായികാധ്യാപകനായ ജോളി മാത്യു - ഡെയ്സി ജോസഫ് ദമ്പതികളുടെ മകളാണ് ട്രീസ. ദീര്‍ഘ നാളായി പുല്ലേല ഗോപീചന്ദിന്റെ കീഴിലാണ് ട്രീസയുടെ പരിശീലനം. നിലവിൽ തലശേരി ബ്രണ്ണൻ കോളജിൽ ബിബിഎ വിദ്യാർഥിനിയാണ്.


No comments