Breaking News

ചിറ്റാരിക്കാൽ കുന്നുംകൈ റോഡിലെ ഗോക്കടവിൽ റോഡ് ഇടിഞ്ഞു വീണു ഒഴിവായത് വൻ ദുരന്തം



കുന്നുംകൈ: നവീകരണ പ്രവർത്തി തുടരുന്ന ചിറ്റാരിക്കാൽ കുന്നുംകൈ റോഡിലെ ഗോക്കടവ് കലുങ്കിന് സമീപത്തു റോഡിടിഞ്ഞു. ഇരുപത് മീറ്റര്‍  നീളത്തിലാണ് റോഡിന്റെ ഒരു ഭാഗം തകർന്നു വീണത്. നവീകരണ പ്രവർത്തിയുടെ ഭാഗമായി തോടിന്റെ സമീപത്തായി കോൺക്രീറ്റു പാർശ്വഭിത്തി നിർമ്മിക്കുന്നതിനിടെയാണ് റോഡിന്റെ ഒരു ഭാഗം താഴേക്കു നിലം പൊത്തിയത്. നാളുകളായി ഇടിഞ്ഞു വീഴുന്ന പ്രദേശമായ ഇവിടെ ശാശ്വത പരിഹാരമെന്നോണമാണ്  കോൺക്രീറ്റിൽ പാർശ്വ ഭിത്തി നിർമ്മിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണവും ഈ ഭാഗത്ത് ഓവുചാൽ  നിർമ്മിക്കാത്തതുമാണ് റോഡിടിഞ്ഞു  വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ രണ്ടു വൈദ്യുതി തൂണും ഏത് സമയത്തും  വീഴാൻ തക്ക രീതിയിൽ ഉള്ളതിനാൽ  അപകടം സംഭവിക്കുമെന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ഭീമനടി ചിറ്റാരിക്കാൽ റോഡിൽ വാഹനങ്ങൾ പോകാൻ സാധിക്കാത്തതിനാൽ ദീർഘ ദൂര ബസുകൾ അടക്കം ഈ റൂട്ടിലാണ് കടന്നു പോകുന്നത് . ശക്തമായ മഴ തുടർന്നാൽ ബാക്കിയുള്ള ഭാഗവും ഇടിഞ്ഞു വീഴുമെന്ന ഭയാശങ്കയിലാണ് നാട്ടുകാർ



No comments