Breaking News

മഴ ദുരിതത്തോടൊപ്പം പനത്തടിയിൽ കാട്ടാന ശല്യവും; ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു


പനത്തടി: മലയോരത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.  പനത്തടി പുളിംകൊച്ചിയിലെ ഗംഗാധരന്‍ , കേശവന്‍ തുടങ്ങിയവരുടെ കൃഷിസ്ഥലങ്ങളില്‍ കാട്ടനയിറങ്ങി വാഴ, തെങ്ങ് തുടങ്ങിയ കൃഷി നശിപ്പിച്ചത്. കാർഷിക വൃത്തിയിൽ ഉപജീവനം കഴിക്കുന്ന കൃഷിക്കാർക്ക് വലിയ പ്രയാസങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്.  രാത്രിയായാല്‍ വന്യ മൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്. വനാതിര്‍ത്തിയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കി കാട്ടാനകളെ ശാശ്വതമായി തടയണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടു.

No comments