കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിറി (25) ന്റെ മൃതദേഹമാണ് വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്. വൈകിട്ട് മൂന്നരയോടെ കളനാട് എല്‍പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ യാസിറിനെ പൊടുന്നെനെ വെള്ളത്തില്‍ കാണാതാവുകയായിരുന്നു.
No comments