Breaking News

16 കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശിയെ അറസ്റ്റ് ചെയ്തു


കാസറഗോഡ് : ജില്ലാ പോലീസ് മേധാവി  ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി കുമ്പളയിൽ നിന്നും      ചട്ടഞ്ചാലിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായാണ് പ്രതിയായ ഗഫൂർ ഡി, s/o മുഹമ്മദ്‌, കൊവ്വൽ പള്ളി, കല്ലഞ്ചിറയെ 03/08/2022 പുലർച്ചെ 3 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. KA 19 ME 4090 എന്ന റെനോൾട്ട് കാറാണ് പ്രതി കഞ്ചാവ് നടത്താൻ ഉപയോഗിച്ചത്. മീപ്പുഗിരി ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ കാസറഗോഡ് ഡി വൈ എസ് പി മനോജ്‌ വി വി, ഡി സി ആർ ബി ഡി വൈ എസ് പി അബ്ദുൾ റഹീം സി എ കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാർ പി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാസറഗോഡ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ, DANSAF ടീം അംഗങ്ങളായ എസ് സി പി ഒ രാജേഷ്, എൻ ശിവകുമാർ, ഓസ്റ്റിൻ തമ്പി, സി പി ഒ സജീഷ്, ഹരീഷ്, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments