Breaking News

നീലേശ്വരം– ഇടത്തോട് റോഡ്: 
 സിപിഐ എം പ്രക്ഷോഭത്തിലേക്ക് കാഞ്ഞങ്ങാട് കെആർഎഫ്ബി ഓഫീസിനു മുന്നിൽ ധർണാസമരം നടത്തും




നീലേശ്വരം : നീലേശ്വരം–-ഇടത്തോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന്‌ രാവിലെ പത്തിന് കാഞ്ഞങ്ങാട് കെആര്‍എഫ്ബി ഓഫീസിനു മുന്നില്‍ ധര്‍ണാസമരം നടത്തും.
സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ 42.10 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി അനുവദിച്ച പ്രസ്തുത റോഡിന്റെ പ്രവൃത്തി 2019ല്‍ തന്നെ ടെൻഡർ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരനെ ഏല്‍പ്പിച്ചു. കരാറുകാരന്റെ അനാസ്ഥയിൽ ഇതുവരെ നിര്‍മാണം പൂര്‍ത്തിയായില്ല.
നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ്മുതല്‍ 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീലേശ്വരം താലൂക്ക്‌ ആശുപത്രിവരെയുള്ള സ്ഥലത്താണ് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തീകരിക്കേണ്ടത്. ഭൂമി - കെട്ടിട ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക കിഫ്ബി റവന്യൂ വകുപ്പിന് നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.


No comments