Breaking News

പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്കുകൾ വർധിക്കും


ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും. സെപ്തംബറില്‍ 40-50 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുക. സെപ്തംബര്‍ മാസത്തില്‍ പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ എത്തുന്നതും ജോലി അന്വേഷിച്ച് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് നിരക്ക് ഉയര്‍ത്താന്‍ കാരണം.ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 20,039 രൂപയോളമാണ്. ഇതില്‍ 10705 രൂപയോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള നിരക്ക് 17,199 രൂപയോളണാണ്. 13,990 രൂപയോളം അധികം വര്‍ധിക്കും. നിലവില്‍ 21557 രൂപയോളമാണ് കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക്. സെപ്തംബറാകുന്നതോടെ 75,417 രൂപയോളം ഉയര്‍ന്നേക്കും. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് 32316 രൂപയാണ് ഈടാക്കുന്നത്. സെപ്തംബറില്‍ ഇത് ഇരട്ടിയായി ഉയരും. നിയന്ത്രണങ്ങളില്ലാതെ വേനല്‍ക്കാലത്തിന് ശേഷം പ്രവാസികള്‍ യുഎഇലേക്ക് മടങ്ങുന്നതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്ന് അല്‍ബാഡി ട്രാവല്‍ ഏജന്‍സി ടൂര്‍സ് മാനേജര്‍ സൂരജ് രമേഷ് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മടങ്ങേണ്ട താമസക്കാരെ എയര്‍ലൈനുകള്‍ പരമാവധി ചൂഷണം ചെയ്യുകയാണെന്ന് മറ്റൊരു ട്രാവല്‍ ഏജന്റ് പറഞ്ഞു. ശൈത്യകാലത്ത് മാത്രം ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നതായി എയര്‍ലൈനിന്റെ റീജിയണല്‍ മാനേജര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന്് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 17,199 രൂപയാണ്. ഇത് 21,553 രൂപയായി ഉയരും. നവംബറോടെ 18,746 രൂപയാണ് എയര്‍ ഇന്ത്യ ഉയര്‍ത്തുക.

അതേസമയം, ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെ സഹകരണത്തോടെ ആകാശ എയര്‍ ആഗസ്റ്റ് 7 മുതല്‍ ഇന്ത്യയും യുഎഇയുമായി ബന്ധപ്പിക്കുന്ന സര്‍വീസ് ആരംഭിക്കും. മുംബൈയ്ക്കും അഹമ്മദാബാദിനും തെക്കന്‍ നഗരങ്ങള്‍ക്കുമിടയില്‍ മൊത്തം 56 പ്രതിവാര ഫ്‌ലൈറ്റുകള്‍ ഉള്‍പ്പെടുന്നു. പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ ബെംഗളൂരുവിലേക്കും കൊച്ചിയിലേക്കും. 2022ലാണ് വിമാനക്കമ്പനിക്ക് ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വലിയ പ്രൈവറ്റ് എയര്‍ലൈന്‍ കമ്പനിയായിരുന്നു ആകാശ എയര്‍. ഇന്ത്യയില്‍ ആദ്യം 120 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളായ ലണ്ടന്‍, സിംഗപൂര്‍, ദുബായ് എന്നിവടങ്ങളില്‍ സര്‍വീസ് ഉണ്ടായിരുന്നു.

No comments