Breaking News

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വെള്ളരിക്കുണ്ട് പന്നിത്തടത്ത് വാർഡ്തല പ്രതിഷേധം നടത്തി


വെള്ളരിക്കുണ്ട്: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കുക. പഞ്ചായത്തിൽ ഒരേ സമയത്ത് 20 പ്രവർത്തികൾ മാത്രമാക്കി പരിമിതമായ പണികൾ മാത്രം തൊഴിലാളികൾക്ക് നല്കാൻ നിർദേശിച്ച കേന്ദ്ര സർക്കാർ തൊഴിലാളികളുടെ തോഴിലും കൂലിയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഇതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് തലത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് 9-ാം വാർഡിൽ പന്നിത്തടത്തിൽ നടത്തിയ സമരം കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് സെക്രട്ടറി വിനോദ് പന്നിത്തടം ഉദ്ഘാടനം ചെയ്തു. പി.വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏ.ആർ രാജു, തങ്കമണി രാമകൃഷ്ണൻ തമ്പായി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു ബീന ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു

No comments