Breaking News

ആഫ്രിക്കൻ പന്നിപ്പനി: ജില്ലയിൽ കാട്ടുപന്നി ചത്തതായി കണ്ടാൽ വിവരം അറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ പരപ്പയിൽ കാട്ടുപന്നി ചത്ത നിലയിൽ


പരപ്പ: www.malayoramflash.com ആഫ്രിക്കന്‍ പന്നിപ്പനി വയനാട്ടില്‍ ബാധിച്ചതായി സൂചന ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ വനത്തിനടുത്തോ, വനത്തിലോ കാട്ടുപ്പന്നി ചത്തതായി കണ്ടാല്‍ വിവരം അറിയിക്കണമെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ നിർദ്ദേശമുണ്ട്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കാഞ്ഞങ്ങാട് -8547602576, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കാസര്‍കോട് -8547602600 എന്നീ നമ്പരുകളിലാണ് വിവരം അറിയിക്കേണ്ടത്


ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് പരപ്പ കമ്മാടത്ത് പന്നിയെ ചത്ത നിലയിൽ കാണപ്പെട്ടത്. മൂലയ്ക്കൽ നാസറിന്റെ വീടിന്റെ പുറകുവശത്തായാണ് ജഡം കണ്ടത്. പരിക്കുകകൾ കാണാനില്ല അതുകൊണ്ടുതന്നെ സംശയത്തിലാണ് നാട്ടുകാർ. പരപ്പ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ആർ എഫ് വാച്ചർ സുമേഷ് എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വെറ്റിനറി സർജൻ എത്തി പോസ്റ്റ്മാർട്ടം ചെയ്താൽ മാത്രമെ സ്ഥിരീകരണം ലഭിക്കുകയുള്ളു.

No comments